WAY TO ISLAM: ഫിഖ്ഹ്
|

ഫിഖ്ഹ്

ജ്ഞാനം എന്നാണ് ഫിഖ്ഹിന്റെ ഭാഷാര്‍ഥം. വിശദമായ തെളിവുകളില്‍ നിന്ന് ഗവേഷ ണം മുഖേന ലഭ്യമാകുന്നതും കര്‍മപരമായ കാര്യങ്ങളുടെ മതവിധികള്‍ വ്യക്തമാക്കു ന്നതുമായ വിജ്ഞാന ശാഖക്കാണ് സാങ്കേതികമായി ഫിഖ്ഹ് എന്ന് പറയുന്നത്. വിശു ദ്ധ ഖുര്‍ആന്‍, തിരുസുന്നത്ത് (നബിയുടെ വാക്കുകള്‍, പ്രവൃത്തികള്‍, മൌനാനുവാദം എന്നിവക്ക് സുന്നത്ത് എന്ന് പറയുന്നു), ഇജ്മാഅ്(ഒരുകാലഘട്ടത്തിലെ മുജ്തഹിദുക ളായ പണ്ഢിതന്മാരുടെ ഏകോപിച്ചുള്ള അഭിപ്രായം), ഖിയാസ് (ഒരുകാര്യത്തിന്റെ വിധി അതിനാസ്പദമായ കാരണമുള്ളത് കൊണ്ട് മറ്റൊരു കാര്യത്തിന് ബാധകമാക്കു ന്നതിന് ഖിയാസ് എന്ന് പറയുന്നു) എന്നിവയാണ് ഫിഖ്ഹിന്റെ അടിസ്ഥാന പ്രമാണങ്ങള്‍.
സ്രഷ്ടാവിന്റെ ആജ്ഞകള്‍ അനുസരിക്കാനും നിരേധനങ്ങള്‍ വര്‍ജ്ജിക്കാനും കഴിയു മെന്നതാണ് ഫിഖ്ഹിന്റെ പ്രയോജനം. ഇബാദാത്ത്(ആരാധനകള്‍), മുആമലാത്ത് (ഇട പാടുകള്‍), മുനാകഹാത്(വൈവാഹികം), ജിനായാത്(പ്രതിക്രിയകള്‍) എന്നീ നാലു മേ ഖലകളിലായി ഇസ്ലാമിക കര്‍മശാസ്ത്രം പരന്നു കിടക്കുന്നു.
നിസ്കാരം നോമ്പ്, സകാത്, ഹജ്ജ് തുടങ്ങിയ ആരാധനകള്‍ ഒന്നാം ഇനത്തിലും, കച്ച വടം, അനന്തിരാവകാശ നിയമങ്ങള്‍ എന്നിവ രണ്ടാം വിഭാഗത്തിലും, വിവാഹം, വിവാ ഹമോചനം തുടങ്ങിയവ മുനാകഹാതിലും, പ്രതികാരനടപടികള്‍, കോടതിവിധികള്‍ എന്നീ കാര്യങ്ങള്‍ ജിനായാതിലും വിശദമായി ചര്‍ച്ച ചെയ്യുന്നു.
വാജിബ്, സുന്നത്ത്, ഹറാം, കറാഹത്, ഹലാല്‍ എന്നിങ്ങനെ മതവിധികളെ അഞ്ചായി തരം തിരിച്ചിരിക്കുന്നു. പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള വ്യക്തി ചെയ്യുന്ന ഏതൊരു പ്രവൃത്തിയും ഈ അഞ്ച് വിധികളിലൊന്നില്‍ പെടാതിരിക്കില്ല.

Posted by Admin on 01:43. Filed under . You can follow any responses to this entry through the RSS 2.0. Feel free to leave a response