WAY TO ISLAM: അല്‍ മുത്വ്ലഖുല്‍ മുന്‍തസിബ്. (അല്‍ മുത്വ്ലഖു ഗ്വൈറുല്‍ മുസ്തഖില്ല്.)
|

അല്‍ മുത്വ്ലഖുല്‍ മുന്‍തസിബ്. (അല്‍ മുത്വ്ലഖു ഗ്വൈറുല്‍ മുസ്തഖില്ല്.)


ഇവര്‍ക്ക് സ്വന്തമായി ഉസ്വൂല്‍ ക്രോഡീകരിക്കാനുള്ള യോഗ്യത ഉണ്ടായിരിക്കില്ല. ഒന്നാം മുജ്ത ഹിദിനുള്ള മറ്റെല്ലാ നിബന്ധനകളും ഇവര്‍ക്കും ബാധകമാണ്. ഈ അര്‍ഥത്തില്‍ മാത്രമാണ് ഇവരെ മുഖല്ലിദുകള്‍ എന്ന് പറയുന്നത്.
ഇമാം നവവി (റ) പറയുന്നു: “മദ്ഹബിലും അതിന്റെ ലക്ഷ്യങ്ങളിലും ഇമാമിനെ അനുകരിക്കാ ത്തവരാണ് മുന്‍തസിബായ മുജ്തഹിദ്. സ്വതന്ത്ര മുജ്തഹിദിന്റെ എല്ലാ ഗുണങ്ങളും ഇവരിലു മുള്ളതാണതിനു കാരണം. ഇജ്തിഹാദില്‍ ഇമാമിന്റ വഴി (നിദാന ശാസ്ത്രം സ്വീകരിച്ചുവെന്ന അടിസ്ഥാനത്തില്‍ മാത്രമാ ണിവരെ ഇമാമിലേക്ക് ചേര്‍ത്ത് പറയുന്നത്”(ശറഹുല്‍ മുഹദ്ധബ് 1:43).
ബന്നാനി പറയുന്നു:”നസ്സ്വുകളില്‍ (ഖുര്‍ആന്‍, സുന്നത്ത്) നിന്ന് ഇവര്‍ മസ്അല കണ്ടെത്തുന്ന വരാണ്. അവരുടെ വാക്കുകള്‍ പരിശോധിച്ചവര്‍ക്കിത് ബോധ്യപ്പെടും. പക്ഷേ, ഇമാമിന്റ നിദാനശാസ്ത്രമവലംബിച്ചു മാത്രമായിരിക്കും ഇവരുടെ കണ്ടെത്തലുകള്‍. ഇത് കൊണ്ട് മാത്ര മാണ് സ്വതന്ത്ര മുജ്തഹിദുമായി ഇവര്‍ വേര്‍ തിരിയുന്നത്” (ബന്നാനി 2:386,86).
ശാഫിഈ മദ്ഹബിലെ ഇമാം മുസ്നി (റ), ബുവൈത്വി (റ) തുടങ്ങിയവരും ഹനഫീ മദ്ഹ ബിലെ ഇമാം അബൂ യൂസുഫ് (റ) മുഹമ്മദ് (റ) എന്നിവരും ഈ വിഭാഗത്തില്‍ പെടുന്നു. സ്വതന്ത്ര മുജ്തഹിദുകളെ പോലെ എല്ലാ വിഷയങ്ങളിലും നിരുപാധികം ഇജ്തിഹാദ് നട ത്താന്‍ ശേഷിയുള്ളവര്‍ തന്നെയാണിവര്‍. സ്വന്തമായി നിദാന ശാസ്ത്രം ക്രോഡീകരിക്കാനുള്ള യോഗ്യത ഇവര്‍ക്കില്ല.

Posted by Admin on 23:21. Filed under . You can follow any responses to this entry through the RSS 2.0. Feel free to leave a response